റോഡരികിലെ കല്ലിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു
1576707
Friday, July 18, 2025 4:59 AM IST
പിറവം: റോഡരികിൽ കിടന്ന കല്ലിൽ ഇടിച്ച് നിയന്ത്രണംവിട്ട് കാർ തലകീഴായി മറിഞ്ഞു. ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിറവം-പെരുവ റോഡിൽ പിറവം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ മൂന്നോടെയായിരുന്നു സംഭവം.
വയലാർ സ്വദേശിയായ രാജേഷും അടുത്ത ബന്ധുവായ ശിവപ്രസാദുമാണ് കാറിലുണ്ടായിരുന്നത്. അടിമാലിയിൽനിന്ന് വൈക്കം വഴി വയലാറിലേക്ക് മടങ്ങുകയായിരുന്നു. ഓടിക്കൂടിയ സ്ഥലവാസികളും യാത്രക്കാരും ചേർന്ന് വണ്ടി ഉയർത്തി നേരെയാക്കി.