സെക്യൂരിറ്റിക്ക് മർദനം: യൂത്ത് കോൺ. നേതാവിന് സസ്പെൻഷൻ
1576696
Friday, July 18, 2025 4:30 AM IST
ആലുവ: സൂപ്പർ മാർക്കറ്റിൽ അനധികൃത പാർക്കിംഗ് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ജില്ലാ കോഓർഡിനേറ്റർ കുട്ടമശേരി സൂര്യാനഗറിൽ കുന്നത്ത് വീട്ടിൽ (കോളായിൽ) കെ.ബി. നിജാസിനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച്ച വൈകിട്ട് സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ആലുവയിലെ നേതൃത്വം വിവരം പുറത്തു വിടാൻ വൈകിയതാണെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന സംഭവം വിവാദമായതോടെ ഡിസിസി നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇന്നലെ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഡിസിസി പ്രസിഡന്റാണ് പരാതിയുമായെത്തിയ കോൺഗ്രസ് പ്രവർത്തകരോട് സസ്പെൻഷൻ വിവരം അറിയിച്ചത്.