നാടെങ്ങും ഉമ്മന്‍ചാണ്ടി അനുസ്മരണം
1577064
Saturday, July 19, 2025 4:36 AM IST
അങ്കമാലി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികം നാടെങ്ങും സമുചിതമായി ആചരിച്ചു. അങ്കമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാൻഡ് പരിസരത്തു ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സാജു നെടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയര്മാന് അഡ്വ. ഷിയോപോള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാറക്കടവ് മണ്ഡലം കമ്മിറ്റിയുടെ വട്ടപ്പറമ്പ് കവലയിൽനടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ ജെ. അറയ്ക്കലാൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു.
ആലങ്ങാട് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറത്ത് നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിന്റോ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കറുകുറ്റി മണ്ഡലം കോൺഗ്രസ് ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാറ്റുമുഖത്ത് പണി കഴിപ്പിച്ച ഉമ്മൻചാണ്ടി സ്മൃതി മണ്ഡപം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.പോളി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.വി. മാർട്ടിൻ അധ്യഷത വഹിച്ചു.
അങ്കമാലി ചമ്പന്നൂർ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും, ക്യാരംസ് ബോർഡ്, ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് മുതലായവയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ പിതാവ് ഷിയോ പോൾ, ഹെഡ്മിസ്ട്രസ് ഒ.എസ്. ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.
കളമശേരി എച്ച്എംടി ജംഗ്ഷനിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഉച്ചയ്ക്ക് ഏലൂരിലെ ബഡ്സ് സ്കൂളിലെ അംഗങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിലും നേതാക്കൾ പങ്കെടുത്തു.കെ പി സി സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്ബ് , മധു പുറക്കാട്, വി.കെ.ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
കാലടി ടൗൺ ജംഗ്ഷനിൽ കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് പോള്‍ പാത്തിക്കല്‍, യുഡിഎഫ് കണ്‍വീനര്‍ പി.കെ. മുഹമ്മദ് കുഞ്ഞ്, മുന്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് തുടങ്ങിയവർ സംസാരിച്ചു.
കൂവപ്പടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐമുറി കവലയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അധ്യക്ഷത വഹിച്ചു. വാഴക്കുളം നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുന്നുവഴിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ടി.എച്ച്. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷറഫ് തേനൂര്‍ അധ്യക്ഷത വഹിച്ചു.
വെങ്ങോല മണ്ഡലം 117-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അന്‍സാര്‍ വഫ അധ്യക്ഷത വഹിച്ചു. വെങ്ങോല മണ്ഡലം കോണ്‍ഗ്രസ് ബഥനി ബൂത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലൈബ്രറികള്‍ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ വിതരണം നല്കിയ അക്ഷര വന്ദന ചടങ്ങ് ആദ്യ പുസ്തകം സ്വീകരിച്ച് അല്ലപ്ര ജവഹര്‍ ലൈബ്രറി പ്രസിഡന്റ് എം. കുര്യന് ഉദ്ഘാടനം ചെയ്തു.
മുടക്കുഴ 71-ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബൂത്ത് പ്രസിഡന്റ് കെ.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ശിവരാജന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, ഷൈമി വര്‍ഗീസ് തുടങ്ങിയവർ സംസാരിച്ചു.രായമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പുല്ലുവഴിയില്‍ ആചരിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. അശമന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് എം.ആർ. പോളിന്റെ അധ്യക്ഷതയിൽ നടത്തി. അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫോർട്ടുകൊച്ചിയിൽ ഡിസിസി സെക്രട്ടറി കെ.എം. റഹീം ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഒന്നാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റഫർ സാമുവൽ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഡിസിസി അംഗം എ.എം. അയ്യൂബ് തുടങ്ങിയവർ പ്രസംഗിച്ചു.
മരട് നഗരസഭ ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ ഭിന്നശേഷിക്കാർക്കായി മുചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. കെ. ബാബു എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിയാസ് കെ.മുഹമ്മദ്, ബേബി പോൾ, ബിനോയ് ജോസഫ്, റിനി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. അപേക്ഷ നൽകിയ ആറു പേർക്ക് ഹീറോയുടെ 125 സിസി സ്കൂട്ടറായ ഡെസ്റ്റിനിയാണ് നൽകിയത്. തുടർന്ന് പായസ വിതരണവും നടത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് മെന്പർ ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ് അധ്യക്ഷത വഹിച്ചു.