ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റില്‍
1577059
Saturday, July 19, 2025 4:11 AM IST
കൊച്ചി: ക്രൊയേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ പ്രണവ് പ്രകാശിനെയാണ് എലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ചിറ്റൂര്‍ റോജില്‍ എസ്ജിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രണവ്. വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 150 ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നായി രണ്ടുകോടിയോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.