ഉമ്മൻ ചാണ്ടി അനശ്വരനായ ജനകീയ നേതാവ്: എം.എം. ഹസൻ
1577048
Saturday, July 19, 2025 4:00 AM IST
കൊച്ചി: എക്കാലവും ജനമനസുകളിൽ ജീവിക്കുന്ന അനശ്വരനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളും പ്രതിസന്ധികളും കേൾക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തിട്ടുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഡിഗ്രി, പിജി, പ്രഫഷണൽ കോഴ്സുകളിൽ റാങ്ക് ലഭിച്ചവർക്കും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചവർക്കും ഉമ്മൻചാണ്ടിയുടെ പേരിൽ അവാർഡ് നൽകി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസലർമാരായ ഡോ. പി.കെ. അബ്ദുൾ അസീസ്, ഡോ. എം.സി. ദിലീപ് കുമാർ, മുൻ മന്ത്രി കെ. ബാബു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പ്രസംഗിച്ചു.