പ്രതിഷേധ റാലി നടത്തി
1577075
Saturday, July 19, 2025 4:38 AM IST
കോതമംഗലം: ആന്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് കോതമംഗലം നിയോജകമ ണ്ഡലം കമ്മറ്റി പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.
കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരംചുറ്റി കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് റാലി സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിക്ഷേധ പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറിമാരായ കെ.എ. ജോയി, എ.എ. അൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.