മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
1577071
Saturday, July 19, 2025 4:36 AM IST
മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഫ്രണ്ട് ഓഫീസ് സൗകര്യം ഉൾപ്പെടെ 35 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി അധ്യക്ഷത വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, സ്ഥിരംസമിതി അധ്യക്ഷരായ സാറാമ്മ ജോണ്, ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ജോർജ്, ബെസ്റ്റിൻ ചേറ്റൂർ, റിയാസ് ഖാൻ, ബിനി ഷൈമോൻ, ഒ.കെ. മുഹമ്മദ്,
സിബിൾ സാബു, പ്രഫ. ജോസ് അഗസ്റ്റിൻ, സെക്രട്ടറി ടി.വി. പ്രശാന്ത്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ.കെ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.