കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ
1577065
Saturday, July 19, 2025 4:36 AM IST
അങ്കമാലി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഈ വർഷം നടപ്പിലാക്കുന്ന ലഹരി വിരുദ്ധ നവകേരളം കാമ്പയിൻ അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീന പോൾ ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ഗൈഡ് അധ്യാപകരുടെ സമ്മേളനത്തിലാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്കും സമൂഹത്തിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്കൗട്ട് ആൻഡ് ഗൈഡ്സ് ആലുവ വിദ്യാഭ്യാസ ജില്ല കമ്മീഷണർ ആർ. ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി, അങ്കമാലി ഉപജില്ല സെക്രട്ടറി സിസ്റ്റർ വിജി റോസ്,
സെന്റ് ജോസഫ് സ്കൂൾപ്രധാനാധ്യാപിക സിസ്റ്റർ ലളിത ട്രീസ, ട്രെയിനിംഗ് കമ്മീഷണർമാരായ എൻ.കെ. ശ്രീകുമാർ, ടി.എസ്. റോസക്കുട്ടി, ഓർഗനൈസിംഗ് കമ്മീഷണർമാരായ ജിനിഷ് ശശി, സിസ്റ്റർ ജെസി സ്കറിയ, ഉപജില്ല ട്രഷറർ സനിൽ പി. തോമസ്, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ സംസാരിച്ചു.