ക്യാമ്പ് ഷെഡ് റോഡിന് 2.5 കോടി അനുവദിച്ചു
1577056
Saturday, July 19, 2025 4:11 AM IST
അങ്കമാലി: അങ്കമാലി ടൗണിലെ സുപ്രധാനമായ ക്യാമ്പ് ഷെഡ് റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനും സൗന്ദര്യവത്കരണത്തിനുമായി 2.5 കോടിയുടെ ഭരണാനുമതി ലഭ്യമായിതായി റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു.
ഏറെ വാഹനത്തിരക്കേറിയ ക്യാമ്പ് ഷെഡ് റോഡില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ മാത്രമാണ് നടത്തിയിരുന്നത്. ഒപ്പം റോഡിന്റെ നടപ്പാതയും കൈവരികളും വളരെ മോശമായ അവസ്ഥയിലുമായിരുന്നു. ഇത് സംബന്ധിച്ച് എംഎല്‍എ ധനകാര്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുകയും നടപ്പാത സൗന്ദര്യവത്കരണം എത്രയും വേഗം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു.