രാസലഹരിയുമായി ചുമട്ടു തൊഴിലാളികൾ പിടിയിൽ
1576708
Friday, July 18, 2025 4:59 AM IST
കോതമംഗലം: രാസലഹരിയുമായി ചുമട്ടു തൊഴിലാളികൾ പിടിയിൽ. ഇരുമലപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളായ മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുമായാണ് ഓടക്കാലി സ്വദേശികളായ മംഗലപ്പാറ നിസാർ (39), ചിറ്റേത്തുകുടി കുഞ്ഞുമുഹമ്മദ് (44) എന്നിവർ അറസ്റ്റിലായത്.
കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.