യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1577069
Saturday, July 19, 2025 4:36 AM IST
കോലഞ്ചേരി: കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റസീഫ് അൽ സിറാജ് ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാർ അധ്യക്ഷനായി. ബിനിൽ ചാക്കോ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.