ഉമ്മൻചാണ്ടി അനുസ്മരണം
1577073
Saturday, July 19, 2025 4:36 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാറാടി സ്നേഹ ഭവനിലെ അമ്മമാരോടൊപ്പം ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം മാറാടി സ്നേഹവീട് അഗതി മന്ദിരത്തിൽ കെപിസിസി അംഗം എ. മുഹമ്മദ്ബഷീർ ഉദ്ഘാടനം ചെയ്തു. ഇവിടെ ഭക്ഷണ വിതരണവും നടത്തി. ടൗണ്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാബിത്ത് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊവിഡന്‍സ് ഹോം നടുക്കരയിലെ അന്തേവാസികള്‍ക്കൊപ്പം ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് അനുസ്മരണം പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സജോ സണ്ണി അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് സി.വി. പത്മരാജൻ എന്നിവരെ അനുസ്മരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ്‍ പുഷ്പാർച്ചന നടത്തി. തുടർന്ന് പോത്താനിക്കാട് അന്ധവിദ്യാലയത്തിലെ അന്തേവാസികൾക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.
പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണയോഗം ബ്ലോക്ക് പഞ്ചായത്തംഗം ആനീസ് ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി.
കോതമംഗലം: കർഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. ‘ഉമ്മൻചാണ്ടിയും ജനപ്രിയ പദ്ധതികളും‘ സെമിനാറും നടന്നു.
കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കോതമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം പുതുപ്പാടി കാരക്കുന്നം പ്രൊവിഡൻസ് ഹോമിൽ നഗരസഭാ മുൻ അധ്യക്ഷൻ പി.പി ഉതുപ്പാൻ ഉദ്ഘാടനം ചെയ്തു. ഷമീർ പനക്കൽ അധ്യക്ഷതവഹിച്ചു. ഉമ്മൻ ചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ അനുസ്മണം നടത്തി.
വാഴക്കുളം: യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊവിഡൻസ് ഹോം നടുക്കരയിലെ അന്തേവാസികൾക്കൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജോ സണ്ണി അധ്യക്ഷത വഹിച്ചു.
വടാട്ടുപാറ: ഉമ്മൻ ചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ വടാട്ടുപാറ ഗ്രൗണ്ട് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ ജോബി കാരാംഞ്ചേരി അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി: കോണ്‍ഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കോട്ടപ്പടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ വേണു അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പുത്തൻകുരിശ് ഐഎൻടിയുസി ഓഫീസിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ ജയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു.
പിറവം: കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി കെ. ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പിറവം ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ചു.
അനുസ്മരണ പരിപാടികളുടെ ഭാഗമായി പിറവം നഗരസഭയിലെ 28 വാർഡുകളിലൂടെ കടന്നുപോകുന്ന ഉമ്മൻ ചാണ്ടി സ്മൃതി ജനസമ്പർക്ക യാത്ര 31 മുതൽ ഓഗസ്റ്റ് 30വരെ നടത്തും.
ഇലഞ്ഞി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് ടൗണിൽ പാച്ചോർ വിതരണവും ഇലഞ്ഞി ഗവ. എൽപി സ്കൂളിലെ കുട്ടികൾക്ക് ബാഗും കുടയും നൽകി.