സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ഖൊഖോ: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
1577054
Saturday, July 19, 2025 4:11 AM IST
കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ഖൊഖോ ടൂര്ണമെന്റ്ല് അണ്ടര്‍ 19 വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യമന്ദിര്‍ ചാമ്പ്യന്മാരായി.
അണ്ടര്‍ 17 വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ വടുതല ചിന്മയ വിദ്യാലയയും പെണ്‍കുട്ടികളുടെ മത്സരത്തില്‍ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളും അണ്ടര്‍ 14 വിഭാഗത്തില്‍ കുമ്പഴ മൗണ്ട് ബഥനി സ്കൂളും (ആണ്‍കുട്ടികൾ) കാക്കനാട് നജാത്ത് പബ്ലിക് സ്കൂളും (പെൺകുട്ടികൾ) ജേതാക്കളായി.
സമാപന ചടങ്ങ് ഖൊഖോ ലോകകപ്പ് ചാമ്പ്യന്‍ ടീമംഗം ബി. നിഖില്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പബ്ലിക് സ്കൂള്‍ മാനേജര്‍ എ.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
സിബിഎസ്ഇ നിരീക്ഷകന് ഹരി, പ്രിന്‍സിപ്പല്‍ വി.പി. പ്രതീത, വൈസ് പ്രിന്‍സിപ്പല്‍മാരായ പി. സിന്ധു, പി.എന്‍. സീന തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.