കാപ്പ ചുമത്തി ജയിലിലടച്ചു
1577049
Saturday, July 19, 2025 4:00 AM IST
പറവൂർ: നിരവധി കേസുകളിലെ പ്രതി പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (26)യെ കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. വിവിവ പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടയൽ തുടങ്ങി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ.
പെരുമ്പാവൂർ പുത്തൻവേലിക്കര, മുളവുകാട്, ഏറ്റുമാനൂർ, കടത്തുരുത്തി സ്റ്റേഷൻ പരിധികളിലായി ആറ് മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കാലടി: ചെങ്ങൽ ഭാഗത്ത് കാച്ചപ്പിള്ളി വീട്ടിൽ ഷിന്റോ(തമ്പുരു 39)യേയും കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ഡോ. സതീഷ് ബിനോയാണ് ഉത്തരവിട്ടത്.
രണ്ട് വർഷത്തിനുള്ളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, പട്ടികജാതി-പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.