കുടിവെള്ളക്ഷാമം: എംഎൽഎ ഓഫീസ് മാർച്ച് നടത്തി
1576691
Friday, July 18, 2025 4:30 AM IST
തൃപ്പൂണിത്തുറ: മരടിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മരട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ഓഫീനടുത്ത് വച്ച് മാർച്ച് പോലീസ് തടഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പി. വാസുദേവൻ, കെ.വി. കിരൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. എ.യു. വിജു, എം.പി. സുനിൽ കുമാർ, എൻ.ജെ.സജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.