ദി ലെപേഡ്സ് ട്രൈബ് ഡോക്യുമന്ററി പ്രദര്‍ശിപ്പിച്ചു
1576690
Friday, July 18, 2025 4:30 AM IST
കൊച്ചി: വികസനത്തിന്റെ കടന്നുകയറ്റത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും നഷ്ടമാകുന്ന ആദിവാസി ജീവിതങ്ങളുടെ കഥപറയുന്ന ദി ലെപേഡ് ട്രൈബ് (പുള്ളിപ്പുലിയുടെ ആദിവാസികള്‍) എന്ന ഡോക്യുമെന്ററി ഇടപ്പള്ളി കേരള മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് മിറിയം ചാണ്ടി മേനാച്ചേരി സംവിധാനം ചെയ്ത ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്.
നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ദി ലെപേഡ്സ് ട്രൈബ് ബ്രിട്ടനിലെ വണ്‍ വേള്‍ഡ് മീഡിയ അവാര്‍ഡ്, ഓള് ലിവിംഗ് തിംഗ് പരിസ്ഥിതി ചലച്ചിത്രമേളയിലെ പരമോന്നത പുരസ്കാരം, കേരള അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പ്രത്യേക ജൂറി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.