കെഎസ്ആർടിസി ബസിന് പിന്നിൽ മീൻ ലോറിയിടിച്ചു
1451936
Monday, September 9, 2024 7:47 AM IST
മരട്: നെട്ടൂരിൽ വെള്ളിയാഴ്ച പുലർച്ചെ ലോറിക്ക് പിന്നിലിടിച്ച് തകർന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിന്നിൽ മീൻ ലോറി ഇടിച്ചു കയറി. പള്ളി സ്റ്റോപ്പ് - പരുത്തിച്ചുവട് പാലത്തിന് മുകളിൽ ഇന്നലെ പുലർച്ചെ 3.45ഓടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബസ് രണ്ടുദിവസമായിട്ടും പാലത്തിൽ നിന്ന് നീക്കിയിരുന്നില്ല.
മലപ്പുറത്ത് നിന്ന് പൊടിക്കാനുള്ള മീനുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
മറ്റ് വാഹനങ്ങളും അപകടത്തിൽപ്പട്ടതായും ബസിന് സമീപം അപായ സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്നും ലോറി ഡ്രൈവർ പറഞ്ഞു. സംഭവസമ യം കനത്ത മഴ ഉണ്ടായിരുന്നു. ബസ് അപകടകരമായ രീതിയിൽ രണ്ടു ദിവസമായി പാലത്തിൽ കിടക്കുകയാണ്. വാഹനം നീക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും അപകടത്തിന് കാരണമായതെന്ന് നാട്ടു കാർ പറഞ്ഞു.
സംഭവത്തിനുശേഷം ഇന്ന ലെ ഉച്ചയോടെ കെഎസ്ആർടിസി ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കി. വെള്ളിയാഴ്ച പുലർച്ചെ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.