വല്ലാര്‍പാടത്തേക്ക് തീര്‍ഥാടക പ്രവാഹം
1451930
Monday, September 9, 2024 7:47 AM IST
കൊച്ചി: മരിയന്‍ തീര്‍ഥാടനത്തോടനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം. ഇന്നലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്ന് ആരംഭിച്ച തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തിലും പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനിലും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് സ്വീകരണം നല്കി.
ഇന്ന് മുതല്‍ 13 വരെ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്വന്ഷന് ഉണ്ടാകും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.