സ്തനാര്‍ബുദ ബോധവത്കരണവും പരിശോധനയും
1451019
Friday, September 6, 2024 4:09 AM IST
കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റി കമ്യൂണിറ്റി ഹാളില്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് സ്തനാര്‍ബുദ ബോധവത്കരണവും സ്ക്രീനിംഗും സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രിയിലെ ഡോ. അമൃത ബോധവത്കരണ ക്ലാസ് നയിച്ചു. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍, ആശ വര്‍ക്കർമാർ, കുടുംബശ്രീ അംഗങ്ങള്‍, വനിതാ കൗണ്‍സിലർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ വെങ്കിട്ട രമണന് പ്രസംഗിച്ചു.