വൈദ്യുതി ശൃംഖലകൾ നവീകരിക്കണം: പവർ വർക്കേഴ്സ് കോൺഗ്രസ്
1451013
Friday, September 6, 2024 4:09 AM IST
പെരുമ്പാവൂർ: വൈദ്യുതി പ്രസരണ വിതരണശൃംഖലകൾ നവീകരിക്കാത്തതാണ് വൈദ്യുതി ബോർഡിൽ അപകടമരണങ്ങൾ വർധിച്ചുവരുന്നതിന് മുഖ്യ കാരണമെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി എറണാകുളം ജില്ല നേതൃയോഗം വിലയിരുത്തി.
മറ്റ് അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി യോഗം ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി, അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്. വിനോദ് മണി, ട്രഷറർ എസ്. താജുദ്ദീൻ, ജോയിന്റ് സെക്രട്ടറി കെ.ജി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
സംഘടനയുടെ പുതിയ ജില്ല ഭാരവാഹികളായി കെ.കെ. ഇബ്രാഹിം കുട്ടി-പ്രസിഡന്റ്, ഷാജൻ ജോസ് -വർക്കിംഗ് പ്രസിഡന്റ്, പി.ജി. അഭിലാഷ്-സെക്രട്ടറി, എം.എം. അലിയാർ- ട്രഷറർ, ടി.പി. ബേബി, മാർട്ടിൻ പൗലോസ്,ഷൽമ തേവക്കൽ,
സ്മിത ഹരിദാസ്-വൈ: പ്രസിഡന്റുമാർ, ഗിരീഷ് കുമാർ, എം.സി. സുമേഷ് ,സനീർ , ശ്രീ കുമാർ- ജോ: സെക്രട്ടറിമാർ, രാജേഷ് സി.എസ്, രാജേഷ് മരട് , അബ്ദുൽ കരീം ,നാസർ കരുവേലി-ഓർഗനൈസിംഗ് സെക്രട്ടറിമാർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.