അച്ഛനും മകനും എതിരെ കാപ്പ
1444805
Wednesday, August 14, 2024 4:25 AM IST
വൈപ്പിൻ: വൈപ്പിനിൽ നിരന്തര കുറ്റവാളികളായ പിതാവിനും മകനുമെതിരെ പോലീസ് കാപ്പ നടപടി സ്വീകരിച്ചു. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ വിനോദ് (52), മകൻ വിജിത്ത് (25) എന്നിവർക്കെതിരെയാണ് കാപ്പ നടപടി സ്വീകരിച്ചത്. വിനോദിനെ ആറ് മാസത്തേക്ക് ജില്ലയിൽനിന്നു നാടുകടത്തി. വിജിത്ത് ഒരുവർഷത്തേക്ക് എല്ലാ ഞായറാഴ്ചയിലും മുനമ്പം ഡിവൈഎസ്പി മുന്പാകെ ഹാജരായി ഒപ്പിടുകയും വേണം.
ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇരുവരും കഴിഞ്ഞ മാർച്ചിൽ ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെതുടർന്നാണ് കാപ്പയിൽ കുരുങ്ങിയത്.