ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1443745
Saturday, August 10, 2024 10:22 PM IST
ചോറ്റാനിക്കര: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ചാലക്കുടി മേലൂർ മുള്ളൻപാറയിൽ സാജന്റെ മകൻ ജെയ്സനാ(23)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഫാദിൽ, ബുള്ളറ്റ് ഓടിച്ചിരുന്ന ഷാഹുൽ ഷിബു എന്നിവർ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച്ച രാത്രി 12 ഓടെ ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. തിരുവാണിയൂരിലെ ഒഇഎൻ കന്പനി ജീവനക്കാരായ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ രാത്രി ഷിഫ്റ്റിനു ശേഷം ചോറ്റാനിക്കരയിലെത്തി തിരികെ മടങ്ങും വഴി ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ജെയ്സൻ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. അമ്മ: മേരി. സഹോദരൻ: ജാക്സണ്.