വരാപ്പുഴ : വിശുദ്ധരോടൊപ്പം ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ ഒരു ദിവസം ഒരുക്കി കൂനമ്മാവ് തൂശം സെന്റ് മാക്സിമില്യൻ കോൾബെ ദേവാലയം. മുന്നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ആണ് 10ന് രാവിലെ 6.30 മുതൽ രാത്രി 8.30 വരെ പരസ്യവണക്കത്തിനായി എത്തുന്നത്. ആദ്യമായാണ് ഇത്രയധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ എത്തുന്നത്. തിരുകർമങ്ങൾക്ക് ഫാ. ലാസർ സിന്റോ തൈപ്പറമ്പിൽ നേതൃത്വം നൽകും.