ലാവോസിലേക്ക് മനുഷ്യക്കടത്ത്: പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പോലീസ്
1443274
Friday, August 9, 2024 3:26 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിനായി കൊച്ചിയില്‍ നിന്നും ലാവോസിലെ ചൈനീസ് കമ്പനിക്ക് ആളുകളെ വിറ്റ കേസില്‍ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫ്(34)നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
ഇതിനായി തോപ്പുംപടി പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിക്കുന്ന പോലീസ് പ്രതിയില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ഒരുങ്ങുന്നത്. ഒരു ഇടനിലക്കാരന്റെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
കൊച്ചിയില്‍ നിന്ന് 25ലധികം പേര് തട്ടിപ്പിന് ഇരയായതായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്സറിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെ നിഗമനത്തില്‍ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.
മറ്റ് ആരുടെയെങ്കിലും കൈയില്‍ നിന്ന് ജോലിക്കായി പ്രതി പണം വാങ്ങിയിട്ടുണ്ടോ, സമാന രീതിയില്‍ മറ്റ് ആളുകളെ പ്രതി ജോലിക്ക് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ, കമ്മീഷന് തുക എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത വരുത്തും.