വരാപ്പുഴ: മത്സ്യബന്ധനത്തിടെ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു. സൂര്യൻപറന്പ് അജി (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10നാണ് ദേവസ്വംപാടം പണ്ടാറമാലി പുഴയിൽ ഇയാൾ മത്സ്യബന്ധനത്തിനിറങ്ങിയത്.
വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ട് അഞ്ചോടെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വരാപ്പുഴ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന്. ഭാര്യ: സനിത.