മദ്യലഹരിയില്‍ ബസ് ഓടിച്ച കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
1442473
Tuesday, August 6, 2024 7:14 AM IST
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ തിരുവനന്തപുരം-ബംഗളൂരു കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റിലായി. ഹാവേരി മകനൂര്‍ സ്വദേശി പ്രദീപാ സാവന്ദ (42) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡില്‍ ബസ് തടഞ്ഞു നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ച ബസ് രാത്രിയോടെയാണ് ജില്ലാ അതിര്‍ത്തി പിന്നിട്ടത്. ഈസമയം ബസിന് പുറകെ ഉണ്ടായിരുന്ന കാര്‍ യാത്രികരായ അഭിഭാഷകരാണ് വിവരം പോലീസിനെ അറിയിച്ചത്. താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ കര്‍ണാടക ആര്‍ടിസിയുടെ കേരളത്തിലെ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ന് ബംഗളൂരുവില്‍ എത്തിച്ചേരേണ്ട യാത്രക്കാരായിരുന്നു ബസില്‍. ഇത് കണക്കിലെടുത്താണ് ഡ്രൈവറെ മാത്രം അറസ്റ്റ് ചെയ്തത്. ബസ് രേഖാമൂലം കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വിവരം പോലീസ് മോട്ടോര്‍ വാഹന വകുപ്പിനും കൈമാറി.