പാർലമെന്റ് ഇലക്ഷൻ മാതൃകയിൽ സ്കൂൾ തെരഞ്ഞെടുപ്പ്
1442451
Tuesday, August 6, 2024 6:53 AM IST
വാഴക്കുളം : വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ മാതൃകയിൽ തെരഞ്ഞെടുപ്പ് നടത്തി. നാമനിർദേശപത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, പിൻവലിക്കൽ, അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരണം, പോളിംഗ്, ഫലപ്രഖ്യാപനം തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടി ക്രമത്തിലൂടെയാണ് സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ഇലക്ഷൻ നടത്തുന്ന മാതൃകയിൽ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയ്ഡ് ഫോണ് ബാലറ്റ് യൂണിറ്റായും ക്രമീകരിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.