കിഴക്കമ്പലം : കിഴക്കമ്പലം - പോഞ്ഞാശേരി റോഡിലെ രണ്ടാമത്തെ വളവിൽ റോഡിനു നടുവിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തി ടാർ ചെയ്തപ്പോൾ റോഡിന്റെ നടുഭാഗം തോടു പോലെ കുഴിയായി.
മഴ പെയ്താൽ റോഡിന്റെ നടുക്കാണ് വെള്ളക്കെട്ട്. ഇതുവഴി ഇരുവശങ്ങളിലേക്കും വാഹനങ്ങൾ അതിവേഗത്തിൽ പോകുമ്പോൾ റോഡിന്റെ നടുഭാഗത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളം കാൽനടയാത്രക്കാരുടെയും ബൈക്ക് യാത്രക്കാരുടെയും ദേഹത്തും വസ്ത്രങ്ങളിലും തെറിച്ചു വീഴുകയാണ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.