കഞ്ചാവ് ചെടിയെന്നു സംശയം; എക്സൈസ് കസ്റ്റഡിയിലെടുത്തു
1442125
Monday, August 5, 2024 3:24 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിന്റെ മീഡിയനില്‍ വളര്‍ന്ന കഞ്ചാവ് ചെടിക്ക് സമാനമായ ചെടി എക്സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് എത്തിയത്. മുള്ളുകളോട് കൂടിയ ചെടിക്ക് 45 സെന്റീമീറ്റര്‍ വളര്‍ച്ചയുണ്ട്. ഇത് പരിശോധനയ്ക്ക് അയയ്ക്കും.
സാധാരണ കഞ്ചാവ് ചെടിക്ക് മുള്ളുകള്‍ ഉണ്ടാകാറില്ല. പരിശോധനയില്‍ കഞ്ചാവ് ചെടിയല്ലെന്ന നിഗമനത്തില്‍ എക്സൈസ് എത്തിയെങ്കിലും നാട്ടുകാര്‍ വിവരം കൈമാറിയ സാഹചര്യത്തിലാണ് വിദഗ്ധ പരിശോധന.