പറവൂർ: ദേശീയപാത 66ൽ പെരുവാരത്ത് മരം റോഡിലേക്ക് കടപുഴകി വീണു. കാച്ചപ്പിള്ളി പ്രിയ സദനിൽ ടോമി ജോർജിന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന മാവാണ് ഇന്നലെ രാവിലെ 11.30ന് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്.
റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറവായതിനാൽ അപകടം ഒന്നും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.ദീർഘദൂര വാഹനങ്ങളടക്കം വഴിതിരിച്ചുവിട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.