വെള്ളൂർക്കുന്നത്തെ അപകടാവസ്ഥയിലുള്ള പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന്
1441571
Saturday, August 3, 2024 4:08 AM IST
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ റോഡിലേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന എൽഇഡി ലൈറ്റ് സ്ഥാപിച്ചിട്ടുള്ള പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഓരേ പോലെ ഭീക്ഷണിയുയർത്തുന്ന പോസ്റ്റ് എത്രയും പെട്ടന്ന് മാറ്റണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ചെരിഞ്ഞുനിൽക്കുന്ന പോസ്റ്റ് വൈദ്യുത ലൈനുകളിൽ തങ്ങി നിൽക്കുന്നതിനാലാണ് നിലം പതിക്കാത്തത്. ശക്തമായ കാറ്റടിക്കുകയോ മറ്റേതെങ്കിലും വാഹനങ്ങൾ തട്ടുകയോ ചെയ്താൽ ഇത് റോഡിലേക്ക് വീഴുന്ന അവസ്ഥയാണ്.
രാത്രിയിൽ വാഹനം ഇടിച്ചതാണ് പോസ്റ്റ് ചെരിഞ്ഞ് അപകടാവസ്ഥയിലാകാൻ കാരണം. അടിയന്തരമായി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ആർ. രാകേഷ് ആവശ്യപ്പെട്ടു. റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന പോസ്റ്റ് ഏത് സമയത്തും വാഹനങ്ങളുടെ മുകളിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. വെളളൂർക്കുന്നം മീഡിയേറ്ററിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണ്.
റിഫ്ളക്ടറുകൾ ഇല്ലാത്തതതുമൂലം രാത്രിയിലെത്തുന്ന വാഹനങ്ങൾക്ക് മീഡിയേറ്ററുകൾ കാണാൻ സാധിക്കാത്തതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ആയിരകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടത്തിനായിരിക്കും വഴിയൊരുക്കുക.