കൊലപാതക ശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍
1441555
Saturday, August 3, 2024 3:53 AM IST
അങ്കമാലി: കറുകുറ്റിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കറുകുറ്റി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ റിതിന് ബേബി(26) യെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കറുകുറ്റിയിലെ ബാറില്‍ 28 ന് രാത്രിയിലായിരുന്നു സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.
ഡിവൈഎസ്പി ടി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്ഐ പ്രദീപ് കുമാര്‍, എം.എസ്. ബിജേഷ്, സീനിയര്‍ സിപിഓമാരായ അജിതാ തിലകന്, ജിബിന്‍ കൃഷ്ണന്, മധുസൂദനന്, മാഹിന്‍ ഷാ അബൂബക്കര്‍, എം.ആര് മിഥുന്, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, സിമല് റാം, എബി സുരേന്ദ്രന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.