അങ്ങാടിക്കടവ് റെയില്‍വേ അടിപ്പാത പൂർത്തിയാക്കാൻ ജനകീയ സമരം സംഘടിപ്പിച്ചു
1438455
Tuesday, July 23, 2024 7:12 AM IST
അങ്കമാലി: അങ്ങാടിക്കടവ് റെയില്‍വേ അടിപ്പാതയുടെ നിര്‍മാണത്തിലെ അപാകതകളും കാലതാമസവും ചൂണ്ടിക്കാട്ടി ജനകീയ സമരം സംഘടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച അടിപ്പാത നിര്‍മാണം ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പത്തു മാസം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. നിര്‍മാണത്തിലെ അപാകതകൾ പരിഹരിച്ച് ഗതാഗതത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ അടിപ്പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ സമരം.
ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്ത ജനകീയ സമരം ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. റോജി എം. ജോണ്‍ എംഎല്‍എ, നഗരസഭാ ചെയര്മാന് മാത്യു തോമസ്, മുന്‍ ചെയര്മാന് റെജി മാത്യു, സ്ഥിരംസമിതി അധ്യക്ഷ ജെസ്മി ജിജോ തുടങ്ങിയവർ പങ്കെടുത്തു.