അല്‍ഫോന്‍സാമ്മ ആയിരങ്ങളെ ദൈവത്തിങ്കലേക്ക് ആനയിക്കുന്ന പുണ്യവതി: മാര്‍ മഠത്തിക്കണ്ടത്തില്‍
1438075
Monday, July 22, 2024 3:45 AM IST
ഭരണങ്ങാനം: ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിച്ച അല്‍ഫോന്‍സാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. ആരുമറിയപ്പെടാതെ മഠത്തില്‍ ജീവിച്ച അല്‍ഫോന്‍സാമ്മ ലോകപ്രശസ്തയായത് ദൈവത്തോടുള്ള ബന്ധം എന്നും സൂക്ഷിച്ചിരുന്നു എന്നതിനാലാണ്.
ജീവിച്ചിരുന്നപ്പോള്‍ ദൈവത്തോട് അചഞ്ചല സ്നേഹമുണ്ടായിരുന്ന വ്യക്തി ഇന്ന് അനേകായിരങ്ങളെ ദൈവത്തിങ്കലേക്ക് ആനയിക്കുന്നതായും ബിഷപ് പറഞ്ഞു. ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. പ്രിന്‍സ് വള്ളോംപുരയിടം, ഫാ. ചെറിയാന് മൂലയില്‍, ഫാ. അലന് മരുത്വമലയില്‍ എന്നിവര്‍ സഹകാര്‍മികരായി.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍, ഫാ. തോമസ് വടക്കേല്‍, ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ബാബു കക്കാനിയില്‍, ഫാ. ജേക്കബ് വടക്കേല്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. അഗസ്റ്റിന് കൂട്ടിയാനിയില്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. മാത്യു പന്തിരുവേലില്‍ കാര്‍മികത്വം വഹിച്ചു.
അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്
പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. ആന്റണി തോണക്കര. 6.45നു വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. ജോസഫ് മുകളേപ്പറമ്പില്‍. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. തോമസ് കാലാച്ചിറയില്‍.
10നു വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. മാത്യു മുതുപ്ലാക്കല്‍. 11.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - ബിഷപ് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍. ഉച്ചകഴിഞ്ഞു 2.30നു വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. എബിന് തയ്യില്‍. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. ജെയിംസ് പനച്ചിക്കല്‍ക്കരോട്ട്.
അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന- മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. രാത്രി 6.15 നു ജപമാല പ്രദക്ഷിണം- ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍. രാത്രി ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന- ഫാ. ജോസഫ് എഴുപറയില്‍.