സ്പെഷലിസ്റ്റ് അധ്യാപക തസ്തികകള്‍ നികത്തണം: കെപിഎസ്ടിഎ
1438072
Monday, July 22, 2024 3:45 AM IST
കൊച്ചി: കേരളത്തില്‍ സ്കൂള്‍ ഒളിംപിക്സ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങളില്‍ അതിനാവശ്യമായ കായിക അധ്യാപകര്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, ഷാഹിദ റഹ്മാന്, എന്‍. രാജ്മോഹന്‍, ബി. സുനില്‍കുമാര്‍, ബി. ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോര്‍ജ്, പി.എസ്. മനോജ് രഞ്ജിത്ത് മാത്യു, അജിമോന് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.