മാലിന്യം വലിച്ചെറിഞ്ഞു: 1,60,000 രൂപ പിഴ അടപ്പിച്ചു
1437713
Sunday, July 21, 2024 4:22 AM IST
തൃപ്പൂണിത്തുറ: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി തൃപ്പൂണിത്തുറ നഗരസഭ. കഴിഞ്ഞ ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്നായി 1,60,000 രൂപ നഗരസഭ പിഴ അടപ്പിച്ചു.
നടപടി നേരിട്ട 24 പേരിൽനിന്നും 5000 മുതൽ 10000 വരെയായിരുന്നു പിഴ ചുമത്തിയത്. രണ്ട് കേസുകൾ പോലീസിന് കൈമാറി കോടതിക്ക് വിട്ടതായും ഹെൽത്ത് കമ്മറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു.