അതിരൂപത ശതാബ്ദി സ്മാരക സ്കോളർഷിപ്പുകൾ നൽകി
1437710
Sunday, July 21, 2024 4:22 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ശതാബ്ദി സ്മാരക എഡ്യുക്കേഷൻ സ്പോൺസർഷിപ്പ് പ്രോഗ്രാമിലെ സ്കോളർഷിപ്പ് വിതരണവും ഗുണഭോക്താക്കളുടെ സംഗമവും പൊന്നുരുന്നി കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ നടത്തി.
അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി ഡയറക്ടർ ഫാ. തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. സഹൃദയ പ്രൊജക്ട്സ് മോണിറ്ററിംഗ് ഇൻ-ചാർജ് ഫാ. ജോസഫ് കൊടിയൻ, പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, സ്പോൺസർഷിപ്പ് പദ്ധതി കോ-ഓർഡിനേറ്റർ ആനീസ് ജോബ് എന്നിവർ പ്രസംഗിച്ചു.
3800ഓളം വിദ്യാർഥികൾക്ക് ഇതുവരെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകിയ പദ്ധതിയിൽ നിലവിൽ എൺപതോളം പേർക്ക് വിവിധ പ്രഫഷണൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്കോളർഷിപ്പ് നൽകുന്നുണ്ട്.