വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1437212
Friday, July 19, 2024 4:04 AM IST
പിറവം: എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായന മാസാചരണ സമാപനത്തിന്റെയും ഉദ്ഘാടനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. ജോബ് അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ. മാത്യൂസ് വാതക്കാട്ടേൽ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്കുള്ള പുരസ്കാരങ്ങൾ നഗരസഭ കൗൺസിലർ രാജു പാണാലിക്കൽ വിതരണം ചെയ്തു.