എംഎ എൻജിനീയറിംഗ് കോളജിൽ പൂർവ വിദ്യാർഥി സംഗമം നാളെ
1437211
Friday, July 19, 2024 4:04 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിൽ പൂർവ വിദ്യാർഥി സംഗമം നാളെ നടക്കും. കോളജ് പ്രിൻസിപ്പൽ ബോസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ എം.ജി. ഗ്രേഷ്യസ് മുഖ്യ പ്രഭാഷണം നടത്തും. 2000-2004ൽ കാലഘട്ടത്തിൽ കോളജിലുണ്ടായിരുന്ന വിദ്യാർഥികളും അധ്യാപകരുമാണ് ഒത്തുചേരുന്നത്.
10 രാജ്യങ്ങളിൽ നിന്നുള്ള കൂട്ടുകാരുടെ ഈ അപൂർവ സംഗമത്തിന് സാക്ഷികളാകാൻ ഇന്നത്തെ അധ്യാപകരും ഉണ്ടാകും. ഉച്ചക്ക് 12ഓടെയാണ് സംഗമം ആരംഭിക്കുന്നത്. വൈകുന്നേരം കുടുംബസംഗമത്തോടെ സമാപിക്കും.
വിവിധ സ്കോളർഷിപ്പ്, ചാരിറ്റി, സഹായ നിധി പദ്ധതികളും സംഗമത്തിൽ ഔപചാരികമായി ആരംഭിക്കും. ശ്രീനാഥ് മാണിക്കം, അനു തോമസ്, ലോച്ചൻ ജോർജ്, ടി.വി. നിഷാന്ത്, ജിനേഷ് രാമചന്ദ്രൻ, ഷജിൽ കുര്യാച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഗമത്തിന് ഒരുക്കങ്ങൾ നടത്തുന്നത്.