പെ​രു​മ്പാ​വൂ​ർ: കാ​റ്റി​ലും മ​ഴ​യി​ലും ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു വീ​ണു. വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡ് മേ​പ്ര​ത്തു​പ​ടി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ പ​ണി ക​ഴി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​റാ​ട്ടി​ൽ വീ​ട്ടി​ൽ എം.​എ​സ്. ഷ​ഹ​നാ​ജി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മാ​വ് മ​റി​ഞ്ഞു വീ​ണ​ത്.