കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75-ാം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
1437007
Thursday, July 18, 2024 6:45 AM IST
കോട്ടപ്പടി: കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന 75-ാം ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ സമാപനം. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ തിരുകർമങ്ങൾക്ക് നേതൃത്വം വഹിച്ചു. ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ആന്റണി ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സഭ കോതമംഗലം മേഖലാ അധ്യക്ഷൻ ഏലിയാസ് മോർ യൂലിയോസ് അനുഗ്രഹപ്രഭാഷണവും മെമന്റോ വിതരണവും നടത്തി. ഡീൻ കുര്യാക്കോസ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ക്രിസ്റ്റോ ജോജോ,സോണി ജോസ്, അഞ്ചു ജെയ്സൺ, ബിജു തെക്കേടം എന്നിവർ പ്രസംഗിച്ചു.
ജൂബിലി സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, ജോർജ് ഓടക്കൽ, സിസ്റ്റർ അഭയ, സിസ്റ്റർ ശ്രുതി, സിസ്റ്റർ മരിയാൻസ് എന്നിവർ പ്രസംഗിച്ചു.
വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, അനീഷ് പാറക്കൽ, ജെറിൽ ജോസ് കാഞ്ഞിരത്തുംവീട്ടിൽ, ലൈജു ഇടപ്പുള്ളവൻ, ക്രിസ്റ്റോ ജോജോ, റോബിൻ ഓടക്കൽ, ഷിജു അറക്കൽ, റോബിൻസ് റോയ് എന്നിവർ നേതൃത്വം നൽകി. ഇടവകാംഗങ്ങൾ പിസ്താ ഗ്രീൻ കളറിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് എത്തിയത്.
ഇടവക സമൂഹത്തിൽനിന്ന് മരിച്ചുപോയവർക്കും, മരണമടഞ്ഞ മുൻ വികാരിമാർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും നടന്നു. കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ മുഖ്യകാർമികനായി.