മണൽകടത്ത്: രണ്ടുപേർ പിടിയിൽ
1435925
Sunday, July 14, 2024 4:43 AM IST
ആലുവ: പെരിയാറിലെ നിന്ന് മണൽക്കടത്ത് നടത്തിയ ലോറി കസ്റ്റഡിയിലെടുത്തു. രണ്ട് പേർ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് കളിയിക്കൽത്തറയിൽ വീട്ടിൽ സുനിൽ (39), കരുനാഗപ്പള്ളി എസ്പിഎം മാർക്കറ്റ് മനയത്തറയിൽ പടീട്ടതിൽ റഷീദ് (37) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ ആലുവ ബൈപാസിൽ മണൽ വാഹനം പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവർ നേരത്തെയും ആലുവ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽക്കടത്ത് പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.