പൂട്ടിക്കിടക്കുന്ന വായനശാലകൾ തുറന്ന് പ്രവർത്തിക്കണം; പുസ്തകം വായിച്ച് പ്രതിഷേധം
1435660
Saturday, July 13, 2024 4:06 AM IST
കോതമംഗലം: നഗരസഭയ്ക്ക് കീഴിൽ പൂട്ടിക്കിടക്കുന്ന വായനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പുസ്തകം വായിച്ച് പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവും കെപിസിസി അംഗവുമായ എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൽദോസ് ദാനിയേൽ അധ്യക്ഷത വഹിച്ചു. കെ.പി ബാബു, ഷെമീർ പനയ്ക്കൽ, എം.എസ്. എൽദോസ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. റമീസ്,
കെഎസ്യു ജില്ലാ സെക്രട്ടറി അഭിജിത്ത് തോമസ്, സിബി ചെട്ടിയാംകുടി, ബേസിൽ കൈനാട്ടുമറ്റം, മേഘ ഷിബു, അനൂസ് വി. ജോണ്, എബിൻ ചെട്ടിയാകുടി, എൽദോസ് പൈലി, അനൂപ് കാസിം, സിജു ഏബ്രഹാം, ജോർജ് വർഗീസ്, വിൽസണ് പിണ്ടിമന, ഭാനുമതി രാജു, പ്രവീണ ഹരി, ഷിബു കുര്യാക്കോസ്, അനൂപ് ജോർജ്, കെ.എ. അലിക്കുഞ്ഞ്, ജെയിംസ് കോറന്പേൽ എന്നിവർ പ്രസംഗിച്ചു.