ധനസഹായം നൽകണമെന്ന്
1435648
Saturday, July 13, 2024 4:01 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനു സഹായം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ആരോഗ്യമന്ത്രിക്കും കളക്ടർക്കും ഡിഎംഒക്കും നിവേദനം നൽകി. വാടകയ്ക്ക് താമസിക്കുന്ന ഒരു ചെറുകിട വ്യാപാരിയാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച ബാര്യത്ത് വീട്ടിൽ റഷീദ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.