സൈബര്‍ സുരക്ഷാ ബോധവത്കരണം സംഘടിപ്പിച്ചു
1435644
Saturday, July 13, 2024 3:42 AM IST
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ടെക്ക് ബൈ ഹാര്‍ട്ടിന്റെ സഹകരണത്തോടെ സൈബര്‍ സുരക്ഷാ ബോധവത്കരണ പരിപാടി "സൈബര്‍ സ്മാര്‍ട്ട് 2024' സംഘടിപ്പിച്ചു. സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എറണാകുളം റൂറല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ് ഉദ്ഘാടനം ചെയ്തു.
ഡിസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. കേരള ഹാക്ക് റണ്ണിനെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാര്‍ട്ടിന്റെ ചെയര്‍മാനുമായ ശ്രീനാഥ് ഗോപിനാഥ് ക്ലാസ് നയിച്ചു. ഡിസ്റ്റ് അധ്യാപകരായ ജേക്കബ് തളിയന്‍, ഡോ. അമ്പിളി പ്രമിത, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ഒ. നീരജ് എന്നിവര്‍ പ്രസംഗിച്ചു.