ഏലൂരിൽ ലോറിയിൽനിന്ന് ഡീസൽ ചോർന്ന് റോഡിൽ വീണ് അപകടം
1435635
Saturday, July 13, 2024 3:28 AM IST
ഏലൂർ: പഴയ കണ്ടെയ്നർ റോഡ് മുതൽ പാതാളം ജംഗ്ഷൻ വരെയുള്ള മേഖയിൽ ടാങ്കർ ലോറിയിൽനിന്ന് ഡീസൽ ചോർന്നതിനെത്തുടർന്ന് അപകടങ്ങളുണ്ടായി. ഇതുവഴി വന്ന നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഏറെ നേരം ഗതാഗത തടസമുണ്ടായി.
ഏത് വാഹനത്തിൽനിന്നാണ് ഇന്ധന ചോർച്ച ഉണ്ടായതെന്ന് വ്യക്തമല്ല. ഈ ചക്ര വാഹനത്തിൽ ലോറിക്ക് പുറകിൽ വന്ന എടത്തല സ്വദേശിയായ യുവതി ഓടിച്ചിരുന്ന ഇരുചക്രവാഹനം റോഡിൽ തെന്നി വീണ് ഇവരുടെ കൈയ്ക്കും, ഷോൾഡറിനും പരിക്കുപറ്റി.
ഇവർ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കൗൺസിലർ കെ.എ. മാഹിൻ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി റോഡ് കഴുകിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.