മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാർച്ച്
1435353
Friday, July 12, 2024 3:10 AM IST
മൂവാറ്റുപുഴ: അവകാശ ദിനത്തിന്റെ ഭാഗമായി സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാർച്ച് നടത്തി. സിഐടിയു ജില്ല വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എ. സഹീർ അധ്യക്ഷത വഹിച്ചു.
ലേബര്‍കോഡ് പിന്‍വലിക്കുക, സ്വകാര്യവത്കരണവും ആസ്തി വിൽപ്പനയും ഉപേക്ഷിക്കുക, 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, കരാര്‍ തൊഴിലുകള്‍ സംരക്ഷിക്കുകയും തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.