എംഡിഎംഎയുമായി യുവാവ് പിടിയില്‍
1431288
Monday, June 24, 2024 5:33 AM IST
കൊച്ചി: എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി കല്‍വത്തി പതിയശേരി വീട്ടില്‍ ഷുഹൈബ് (33) ആണ് ഫോര്‍ട്ടുകൊച്ചി പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 06.01 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി പ്രതിയുടെ ഫോര്‍ട്ടുകൊച്ചി ജൂബിലി ഓടത്തയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.