സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു
1431285
Monday, June 24, 2024 5:32 AM IST
കൊച്ചി: സ്കൂട്ടര്‍ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേ വീട്ടില്‍ ക്ലയിന്റെ ഭാര്യ ബിന്ദു(44), മകന് ആല്വിന്(12) എന്നിവരാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ക്ലയിന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെ ചെറായി പാടത്താണ് അപകടം നടന്നത്.
തലയടിച്ചാണ് ബിന്ദുവും ആല്‍വിനും സ്കൂട്ടറിൽ നിന്നും റോഡിൽ വീണത്. തുടര്‍ന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ക്ലയിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേന്ദമംഗലത്ത് ബിന്ദുവിന്റെ വീട്ടില്‍ പോയി തിരികെ വരികയായിരുന്നു മൂവരും. ആല്വിന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.