സ്റ്റേ​ഡി​യം നി​ർ​മാ​ണം: ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഇ​ള​വ് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി
Saturday, June 22, 2024 4:49 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഇ​ള​വു ന​ൽ​കു​ന്ന​ത് കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി കെ. ​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ഇ​ള​വു ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.